Connect with us

ambulance accident

പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു; എട്ടുപേര്‍ക്കു പരിക്ക്

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് -വയനാട് പാതയില്‍ പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു. അപകടത്തില്‍ പരിക്കേറ്റ എട്ടു പേരേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു.

ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെയും ട്രാവലറിന്റെയും മുന്‍ഭാഗം തകര്‍ന്നു. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു.