Connect with us

Kerala

ആലുവ കൊലപാതകം: പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുക്കുന്നു

ക്രൂര കൊലപാതകം എങ്ങനെയാണ് നടത്തിയതെന്ന് പ്രതി പോലീസിനോട് വിശദീകരിച്ചു. കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തുന്നത്.

Published

|

Last Updated

ആലുവ | ആലുവ കൊലപാതക കേസിലെ പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുക്കുന്നു. ആദ്യം ആലുവ മാര്‍ക്കറ്റിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. പിന്നീട് സമീപത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിലെത്തിച്ചും തെളിവെടുത്തു.

പ്രതി താമസിക്കുന്ന താഴിക്കാട്ടുകരയിലേക്കാണ് പിന്നീട് കൊണ്ടുപോയത്. കുട്ടിയുടെ വീട്ടിലെത്തിച്ചും അസ്ഫാക് കുട്ടിക്ക് ജ്യൂസ് വാങ്ങിക്കൊടുത്ത കടയിലെത്തിച്ചും തെളിവെടുത്തു. കുട്ടിയുമായി അസ്ഫാക് നടന്നുപോകുന്നത് കണ്ടിരുന്നുവെന്ന് മൊഴി നല്‍കിയിരുന്ന ജീവനക്കാരന്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ഒരു ചിക്കന്‍ കടയിലും പോലീസ് പ്രതിയെ എത്തിച്ചു. വീടിനു സമീപത്ത് പ്രതിയെ കൊണ്ടുവന്നപ്പോള്‍ ഇവിടെ തടിച്ചുകൂടിയിരുന്ന നാട്ടുകാര്‍ വികാരവിക്ഷോഭത്താല്‍ ഒച്ചവെക്കുകയും പോലീസിനോട് കയര്‍ക്കുകയും ചെയ്തു.

 

ക്രൂര കൊലപാതകം എങ്ങനെയാണ് നടത്തിയതെന്ന് പ്രതി പോലീസിനോട് വിശദീകരിച്ചു. കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തുന്നത്. അമ്പതോളം പോലീസുകാരാണ് പ്രതിയെ സംഭവവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നത്.

Latest