Connect with us

From the print

ഭാഷാ ശാക്തീകരണ പദ്ധതികളുമായി അലിഫ്

സമസ്തയുടെ നൂറ് വർഷത്തെ സേവനം അന്താരാഷ്ട്രതലത്തിൽ പരിചയപ്പെടുത്താനായി ഒരു വർഷത്തെ അസ്സഖാഫ മാഗസിന്റെ ലക്കങ്ങൾ നീക്കിവെക്കും

Published

|

Last Updated

കോഴിക്കോട് | അലിഫ് ഹിജ്‌റ പുതുവർഷാരംഭ സംഗമം സമാപിച്ചു. സമസ്ത സെന്റിനറിയുടെ ഭാഗമായി അറബി ഭാഷാ മേഖലയിൽ പണ്ഡിതർക്കും വിദ്യാർഥികൾക്കും അറബി അധ്യാപകർക്കുമിടയിൽ ഭാഷാ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ കർമപദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചു. സമസ്തയുടെ നൂറ് വർഷത്തെ സേവനം അന്താരാഷ്ട്രതലത്തിൽ പരിചയപ്പെടുത്താനായി ഒരു വർഷത്തെ അസ്സഖാഫ മാഗസിന്റെ ലക്കങ്ങൾ നീക്കിവെക്കും. അറബി ഗ്രന്ഥ രചയിതാക്കളുടെ സംഗമം നടത്താനും മെച്ചപ്പെട്ടതിന് പ്രോത്സാഹന സമ്മാനവും അവാർഡുകളും നൽകാനും തീരുമാനിച്ചു. ദഅ്വാ അറബിക് കോളജുകളിലും ശരീഅത്ത് കോളജുകളിലും ഒരു വർഷത്തിനുള്ളിൽ അറബി ക്ലബുകൾ രൂപവത്കരിക്കാൻ കർമ പദ്ധതികൾ തയ്യാറാക്കി.
അസ്സഖാഫ മാനേജിംഗ് എഡിറ്റർ അബൂബക്കർ ശർവാനിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം അലിഫ് ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അലിഫ് വൈസ് ചെയർമാൻ തറയിട്ടാൽ ഹസൻ സഖാഫി “സെന്റിനറി കർമപദ്ധതി’ അവതരിപ്പിച്ചു. പ്ലാനിംഗ് സെൽ കൺവീനർ അമീൻ ഹസൻ സഖാഫി, അസ്സഖാഫ എഡിറ്റർ അബ്ദുൽ ജലീൽ അസ്ഹരി, ഇസ്മാഈൽ പാനൂർ, ജനറൽ സെക്രട്ടറി അബ്ദുശ്ശുക്കൂർ അസ്ഹരി സംസാരിച്ചു.

---- facebook comment plugin here -----

Latest