Connect with us

Ongoing News

അല്‍ ഹുസന്‍ ആപില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഇനി മുതല്‍ 14 ദിവസം

ഡിസംബര്‍ 5 മുതല്‍ ഗ്രീന്‍ സ്റ്റാറ്റസ് കാലാവധി 14 ദിവസമാക്കി കുറക്കാനും, 14 ദിവസത്തിന് ശേഷം സ്റ്റാറ്റസ് ഗ്രേ നിറത്തിലേക്ക് മാറ്റുന്നതിനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്

Published

|

Last Updated

അബുദബി |  അല്‍ ഹുസന്‍ ആപിലെ ഗ്രീന്‍ പാസ് മാനദണ്ഡങ്ങളില്‍ ഡിസംബര്‍ 5 മുതല്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ അനുബന്ധ വകുപ്പുകളുമായി ചേര്‍ന്നാണ് ആരോഗ്യ മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഡിസംബര്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം വാക്‌സിനെടുത്തവര്‍ക്ക് നെഗറ്റീവ് പി സി ആര്‍ പരിശോധന ഫലം ലഭിക്കുന്നതോടെ അല്‍ ഹുസന്‍ ആപിലെ സ്റ്റാറ്റസ് 14 ദിവസത്തേക്ക് ഗ്രീന്‍ എന്ന് രേഖപ്പെടുത്തുന്നതാണ്. നിലവില്‍ 30 ദിവസം വരെയാണ് ഇത്തരക്കാര്‍ക്ക് ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുന്നത്.

ഡിസംബര്‍ 5 മുതല്‍ ഗ്രീന്‍ സ്റ്റാറ്റസ് കാലാവധി 14 ദിവസമാക്കി കുറക്കാനും, 14 ദിവസത്തിന് ശേഷം സ്റ്റാറ്റസ് ഗ്രേ നിറത്തിലേക്ക് മാറ്റുന്നതിനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സ്റ്റാറ്റസ് ഗ്രേ നിരത്തിലുള്ളവര്‍ക്ക് വീണ്ടും പി സി ആര്‍ പരിശോധന നടത്തി, നെഗറ്റീവ് ഫലം ലഭിക്കുന്ന പക്ഷം അവരുടെ ഗ്രീന്‍ സ്റ്റാറ്റസ് 14 ദിവസത്തേക്ക് കൂടി നീട്ടി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിലെ ആഗോള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.