Connect with us

Akhilesh yadav

സമാജ്‌വാദി പാര്‍ട്ടി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അഖിലേഷ് യാദവ്; 'യോഗി സംഭാഷണങ്ങള്‍ കേള്‍ക്കുന്നു'

'സമാജ്‌വാദി പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ എല്ലാം അനധികൃതമായ നിരീക്ഷണത്തിലാണ്'

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ ഗുരുതര ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തന്റേത് ഉള്‍പ്പെടെ എസ് പിയുടെ നേതാക്കളുടെ ഫോണ്‍ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന ആരോപണവുമായാണ് അഖിലേഷ് രംഗത്തെത്തിയിരിക്കുന്നത്. ചോര്‍ത്തപ്പെടുന്ന ഫോണ്‍ റെക്കോര്‍ഡുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകുന്നേരങ്ങളില്‍ കേള്‍ക്കുന്നു എന്നും അഖിലേഷ് യാദവ് ആരോപിച്ചു.

സമാജ്‌വാദി പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ എല്ലാം അനധികൃതമായ നിരീക്ഷണത്തിലാണ്. നിങ്ങളില്‍ ഒരാള്‍ ഞങ്ങളെ ഫോണില്‍ ബന്ധപ്പെട്ടാല്‍ നിങ്ങളും ഫോണ്‍ ചോര്‍ത്തലിന്റെ റഡാറിലാണെന്നും അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങളുടെ എല്ലാവരുടേയും ഫോണ്‍ സംഭാഷണങ്ങള്‍ യോഗി ആദിത്യനാഥ് കേട്ടുകൊണ്ടിരിക്കുകയാണ്. ചിലരുടെ സംഭാഷണങ്ങള്‍ വൈകുന്നേരങ്ങളില്‍ സംസ്ഥാനത്തെ അനുപയോഗി മുഖ്യമന്ത്രി കേള്‍ക്കുന്നുവെന്നും അഖിലേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം യു പി പ്ലസ് യോഗി ഉപയോഗി എന്ന് പ്രധാനമന്ത്രി യോഗിയെ പ്രകീര്‍ത്തിച്ചിരുന്നു. ഇതിന് മറുപടിയായാണ് അഖിലേഷ് അനുപയോഗി പരാമര്‍ശം നടത്തിയത്.