Connect with us

Editors Pick

മാരുതിക്ക് പിന്നാലെ വില കുറച്ച് ഹ്യൂണ്ടായിയും; കാറുകൾക്ക് ആഗസ്റ്റിൽ 85,000 രൂപ വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു!

ലഭ്യമായ ഓഫറുകളിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത് പ്രമുഖ എസ് യു വി (SUV) മോഡലായ ക്രെറ്റയ്ക്കാണ്.

Published

|

Last Updated

ന്യൂഡൽഹി | സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ ഹ്യൂണ്ടായ് ഇന്ത്യ തങ്ങളുടെ വാഹനങ്ങൾക്ക് ഓഗസ്റ്റ് മാസത്തിൽ മികച്ച ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. വിവിധ മോഡലുകൾക്ക് 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്. ആഗസ്റ്റ് 15-ന് മുൻപ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 15,000 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങളും ലഭ്യമാകും.

വിവിധ മോഡലുകൾക്ക് അനുസരിച്ച് ഡിസ്കൗണ്ടുകളും ജി എസ് ടി (GST) ഇളവുകളും ചേർത്താണ് 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ കമ്പനി നൽകുന്നത്. ഇതിനുപുറമേ 100 ശതമാനം ഓൺ റോഡ് ഫണ്ടിംഗ് (On-road funding), പ്രൊസസിംഗ് ഫീസിൽ 50 ശതമാനം ഇളവ്, 100 ശതമാനം ഫോർക്ലോഷർ വെയ്‌വർ (Foreclosure waiver) തുടങ്ങിയ ആകർഷകമായ ഫിനാൻസിംഗ് ഓഫറുകളും ലഭ്യമാണ്.

ലഭ്യമായ ഓഫറുകളിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത് പ്രമുഖ എസ് യു വി (SUV) മോഡലായ ക്രെറ്റയ്ക്കാണ്. 85,000 രൂപ വരെ ആനുകൂല്യങ്ങളാണ് ക്രെറ്റയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനപ്രിയ ഹാച്ച്ബാക്ക് (Hatchback) മോഡലായ ഗ്രാന്റ് ഐ 10 നിയോസിന് 55,000 രൂപ വരെയും, ഐ 20, വെർണ എന്നീ മോഡലുകൾക്ക് 50,000 രൂപ വരെയും ഓഫറുകൾ ലഭിക്കും. എക്സ്റ്റർ മോഡലിന് 40,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് നൽകുന്നത്.

ഈ ഓഫറുകൾ ഈ മാസം മുഴുവൻ ലഭ്യമായിരിക്കുമെന്നും വാഹനങ്ങളുടെ വേരിയന്റ്, ഫ്യുവൽ ടൈപ്പ്, നഗരങ്ങൾ എന്നിവയ്ക്കനുസരിച്ച് ഓഫറുകളിൽ മാറ്റങ്ങൾ വരുമെന്നും കമ്പനി അറിയിച്ചു. കൃത്യമായ വിവരങ്ങൾക്കായി തൊട്ടടുത്തുള്ള ഹ്യൂണ്ടായ് ഡീലർഷിപ്പുകളുമായി ബന്ധപ്പെടാവുന്നതാണ്.

Content Highlights

Hyundai India announced discounts of up to Rs 85,000 across its car lineup for August 2026. Customers booking before August 15 get an additional benefit of Rs 15,000 along with attractive financing schemes.

---- facebook comment plugin here -----