Connect with us

Kerala

ഒരു മാസത്തെ ഇടവേളയ്ക്കുശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാടെത്തി

മണ്ഡലത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

Published

|

Last Updated

പാലക്കാട്|ഒരു മാസത്തെ ഇടവേളയ്ക്കുശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാടെത്തി. ആരോപണങ്ങള്‍ക്കുശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യമായാണ് പാലക്കാട് എത്തുന്നത്. ആഗസ്റ്റ് 17 നാണ് രാഹുല്‍ പാലക്കാട് നിന്നും പോയത്. ആഗസ്റ്റ് 20 നാണ് രാഹുലിനെതിരായ ആരോപണം പുറത്ത് വന്നത്. അതിനുശേഷം ഒരു മാസമായി എംഎല്‍എ മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല.

ഒരു മാസത്തെ ഇടവേളയ്ക്കുശേഷം മണ്ഡലത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടും രാഹുലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം.