Kerala
പത്തനംതിട്ടയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഷെഹന
അടൂര്‍| അടൂരില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷിനാസ് മന്‍സിലില്‍ ഷെഹന(31) നെയാണ് വീടിനുള്ളിലെ ഹാളിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഷെഹന. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു ഇവര്‍. സംഭവസമയം യുവതിയുടെ ആണ്‍സുഹൃത്ത് വീട്ടിലുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവം. ഷെഹനയുടെ വീട്ടില്‍നിന്ന് ബഹളം കേട്ട് അയല്‍വാസികള്‍ അടൂര്‍ നഗരസഭ കൗണ്‍സിലര്‍ നശ്മല്‍ കാവിളയെ വിവരം അറിയിച്ചു.
കൗണ്‍സിലര്‍ വീട്ടിലെത്തി വീടിനുള്ളില്‍ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. കതക് തുറന്നതോടെയാണ് ഷെഹനയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഷെഹനയുടെ ശരീരത്തില്‍നിന്നും രക്തം വരുന്നുണ്ടായിരുന്നു. യുവാവിന്റെ ശരീരത്തിലും രക്തപാടുകള്‍ ഉണ്ടായിരുന്നു. അടൂരില്‍ പോലീസ് വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
Content Highlights:
A 31-year-old woman named Shehana was found dead in her house in Adoor under mysterious circumstances. Neighbors alerted the local councillor after hearing a commotion from the house. Police have taken her male friend into custody as bloodstains were found on his body.


