Connect with us

Education Notification

മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ഹ്രസ്വകാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

ഒരു മാസം മുതല്‍ മൂന്ന് മാസം വരെ നീണ്ടുനില്‍ക്കുന്ന കോഴ്സുകളാണ് ഫുതൂഹ് അക്കാദമിയില്‍ ഉണ്ടാവുക.

Published

|

Last Updated

നോളജ് സിറ്റി | ഹ്രസ്വകാല കോഴ്സുകള്‍ക്കായി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ആരംഭിച്ച ഫുതൂഹ് അക്കാദമിയിലേക്ക് പ്രവേശനം ആരംഭിച്ചു. അക്കാദമിയുടെ ഡീന്‍ ഇന്‍ചാര്‍ജ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉള്‍പ്പെടെയുള്ള അക്കാദമിക് വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് അക്കാദമിയുടെ പ്രവര്‍ത്തനം. ഒരു മാസം മുതല്‍ മൂന്ന് മാസം വരെ നീണ്ടുനില്‍ക്കുന്ന കോഴ്സുകളാണ് ഫുതൂഹ് അക്കാദമിയില്‍ ഉണ്ടാവുക.

ഫുതൂഹ് അക്കാദമിയിലെ പ്രഥമ ബാച്ചിലേക്കുള്ള പ്രവേശനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇമാം ഹദ്ദാദ് (റ) വിന്റെ കിതാബുല്‍ ഹികം മുന്‍നിര്‍ത്തിയുള്ള കോഴ്‌സ് ആണ് ആദ്യത്തേത്. ഇസ്ലാമിക നിയമം, വിശ്വാസം, സൂഫിസം, ചരിത്രം, കല, സാഹിത്യം, ഭാഷ, കൃഷി, പരിസ്ഥിതി തുടങ്ങിയ മേഖലകളിലായി ഇരുപതിലധികം കോഴ്‌സുകളാണുള്ളത്. ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് കോഴ്സുകള്‍ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഓണ്‍ലൈനായും പഠനത്തിന് അവസരം ഉണ്ടാവും. അതോടൊപ്പം, ഏത് പ്രായക്കാര്‍ക്കും വിവിധ ഭാഷക്കാര്‍ക്കും അക്കാദമിയില്‍ സൗകര്യം ഒരുങ്ങുന്നുണ്ട്.

ലോകോത്തര പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ കോഴ്സുകള്‍ ജാമിഉല്‍ ഫുതൂഹില്‍ വന്ന് പഠിക്കാനും, ഔദ്യോഗികമായി സനദുകള്‍ സ്വീകരിക്കാനുമുള്ള സൗകര്യം ഉണ്ടാവും. വിശദ വിവരങ്ങള്‍ക്കും, അഡ്മിഷനും +91 98958 43709, +91 70 34 94 66 63 എന്ന നമ്പറിലോ academy@jamiulfutuh.com എന്ന ഇമെയിലിലോ ബന്ധപ്പെടണം. ഫുതൂഹ് അക്കാദമിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ academy.jamiulfutuh.com എന്ന വെബ്‌സൈറ്റും സന്ദര്‍ശിക്കുക.