Connect with us

kozhikode sharada

നടി കോഴിക്കോട് ശാരദ അന്തരിച്ചു

അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Published

|

Last Updated

കോഴിക്കോട് | പ്രശസ്ത സിനിമാ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. 1979ല്‍ അങ്കക്കുറി എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. അനുബന്ധം, നാല്‍ക്കാവല, അന്യരുടെ ഭൂമി, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ചു. അമേച്വര്‍ നാടക രംഗത്തും സീരിയല്‍ രംഗത്തും സജീവമായിരുന്നു.

 

 

Latest