Kerala
നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിന് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
സര്‍ക്കാറിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ശ്രീജിത്തിനെ മാറ്റിയതിന് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാറിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.
എഡിജിപി എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയതിന് എതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് കോടതിയെ സമീപിച്ചത്.
പുതിയ ക്രൈം ബ്രാഞ്ച് മേധവി ഷേഖ് ദര്‍വേഷ് സാഹിബിനാണ് ഇപ്പോള്‍ കേസിന്റെ മേല്‍നോട്ട ചുമതല.







