Connect with us

Kerala

ഷാഫി പറമ്പില്‍ രാഷ്ട്രീയ വിഷമാണെന്ന് എ എ റഹീം

പൗരത്വ ഭേദഗതി, ഏക സിവില്‍ കോഡ്, അയോധ്യ വിഷയങ്ങളിലൊന്നും ഷാഫി പറമ്പില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് റഹീം ആരോപിച്ചു

Published

|

Last Updated

കോഴിക്കോട് | വടകര ലോക്‌സഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ എ എ റഹീം എം പി. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പിലെന്ന് റഹീം പറഞ്ഞു. പാലക്കാട് സോഫ്റ്റ് ഹിന്ദുത്വവും വടകരയില്‍ മതന്യൂനപക്ഷ വര്‍ഗീയതയുമാണ് ഷാഫി പിന്തുടരുന്നത്.

വടകര വര്‍ഗീയതയെ അതിജീവിക്കും എന്ന പേരില്‍ ഡിവൈഎഫ്ഐ ‘യൂത്ത് അലര്‍ട്ട് ‘പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റഹീം.
പൗരത്വ ഭേദഗതി, ഏക സിവില്‍ കോഡ്, അയോധ്യ വിഷയങ്ങളിലൊന്നും ഷാഫി പറമ്പില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് റഹീം ആരോപിച്ചു. കോണ്‍ഗ്രസിന്റെ വര്‍ഗീയ നിലപാടുകള്‍ക്ക് നിലനില്‍പ്പുണ്ടാകില്ലെന്നും റഹീം വ്യക്തമാക്കി.

 

Latest