Connect with us

Kerala

വളാഞ്ചേരിയില്‍ 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഒറീസയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് യുവാവ്.

Published

|

Last Updated

മലപ്പുറം| വളാഞ്ചേരിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ പോലീസ് പിടികൂടി. കരേക്കാട് ചെങ്കുണ്ടന്‍പടി സ്വദേശി അഫ്സലിനെയാണ് അറസറ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നു 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

വളാഞ്ചേരി എസ് എച്ച് ഓ ജലീലിന്റെ നേതൃത്വത്തിലാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. ഒറീസയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നും ഇതിന് സഹായിച്ച ഇതര സംസ്ഥാന തൊഴിലാളിയും പോലീസ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസം പച്ചക്കറി വ്യാപാരത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കട നടത്തിപ്പുകാരനെയും തൊഴിലാളിയെയും വളാഞ്ചേരി പോലീസ് പിടികൂടിയിരുന്നു.

 

 

 

 

 

Latest