Connect with us

accident

കരടിപ്പാറയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് അപകടത്തില്‍പ്പെട്ട് മരിച്ചു

മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ പതിനേഴംഗ സംഘത്തിലെ യുവാവാണ് അപകടത്തില്‍പ്പെട്ടത്

Published

|

Last Updated

മൂന്നാര്‍ | മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പാറക്കെട്ടില്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ പതിനേഴംഗ സംഘത്തിലെ യുവാവാണ് അപകടത്തില്‍പ്പെട്ടത്.

ചേലാട് സ്വദേശി വൈലിപ്പറമ്പില്‍ ഷിബിനാണ് മരിച്ചത്. അപകടം നടന്ന ശേഷം ഷിബിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷിബിന്‍ ഉള്‍പ്പെടുന്ന വിനോദ സഞ്ചാര സംഘം ശനിയാഴ്ച്ച മൂന്നാറിലെത്തിയിരുന്നു. രാത്രിയില്‍ കരടിപ്പാറക്ക് സമീപമായിരുന്നു ഇവര്‍ താമസം ക്രമീകരിച്ചിരുന്നത്. ഞായറാഴ്ച്ച പുലര്‍ച്ചെ ഇവര്‍ താമസിച്ചിരുന്നതിന് സമീപമുള്ള പാറക്കെട്ടിലേക്ക് യുവാവും മറ്റും നടന്ന് പോയതായാണ് പോലീസ് നല്‍കുന്ന വിവരം.

---- facebook comment plugin here -----

Latest