Connect with us

attack in train

ട്രെയിനിൽ യുവാവിനെ സഹയാത്രികൻ കുത്തി

കുപ്പി ഉപയോഗിച്ചാണ് കുത്തിയത്.

Published

|

Last Updated

പാലക്കാട് | ട്രെയിനിൽ യുവാവിനെ സഹയാത്രികൻ കുത്തി. കുപ്പി ഉപയോഗിച്ചാണ് കുത്തിയത്. വാക്ക് തർക്കത്തെ തുടർന്നാണ് അക്രമം.

എറണാകുളം ജംഗ്ഷനിൽ നിന്ന് അജ്മീറിലേക്കുള്ള മരുസാഗർ എക്സ്‌പ്രസ്സിലായിരുന്നു സംഭവം. ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ അക്രമം അരങ്ങേറുകയായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്.

കുത്തിയ ഗുരുവായൂർ സ്വദേശി സിയാദിനെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആർ പി എഫ് പിടികൂടി. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ദേവൻ്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്..