Connect with us

Kerala

കോതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു

പൊന്നന്റെ കൂടെ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നുവെങ്കിലും കാട്ടുപോത്തിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു

Published

|

Last Updated

കോതമംഗലം |  കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി  വയോധികന്‍ കൊല്ലപ്പെട്ടു. കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നനാണ് (65) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.വെളളാരംകുത്തില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴി കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു

പൊന്നന്റെ കൂടെ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നുവെങ്കിലും കാട്ടുപോത്തിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊന്നന്‍ മരിച്ചു. കൂടെ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ബന്ധുക്കളും സ്ഥലത്തെത്തിയത്. വാഹനം സൗകര്യം ഇല്ലാത്ത സ്ഥലത്താണ് ആക്രമണം ഉണ്ടായത്.

 

---- facebook comment plugin here -----

Latest