Connect with us

Kerala

ആലപ്പുഴയില്‍ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി

ഹോളോബ്രിക്സ് കട്ടകൊണ്ട് മുഖത്തിടിച്ചതാണെന്നാണ് സംശയം

Published

|

Last Updated

ആലപ്പുഴ |  അരൂര്‍ ചന്തിരൂരില്‍ യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയി മര്‍ദിച്ചു കൊലപ്പെടുത്തി. ചന്തിരൂര്‍ പാറ്റു വീട്ടില്‍ ഫെലിക്സ് (28) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി മൂന്നാറില്‍ നിന്നും ജോലി കഴിഞ്ഞെത്തിയ ഫെലിക്സിനെ ഏതാനും സുഹ്യത്തുക്കള്‍ വീട്ടിലെത്തി വിളിച്ചു കൊണ്ടുപോകുകയായിരുന്നു. ഇവര്‍ സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ഒന്നിച്ചു കൂടി. രാത്രി പത്തരയോടെ ഫെലിക്സിനെ മുഖത്ത് മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാത്രി 12ഓടെ മരണം സംഭവിക്കുകയായിരുന്നു. ഹോളോബ്രിക്സ് കട്ടകൊണ്ട് മുഖത്തിടിച്ചതാണെന്നാണ് സംശയം.

 

Latest