Connect with us

Kerala

ആശുപത്രിയില്‍ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍

കാല്‍ മുട്ടിന് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് സുഹൃത്തിനൊപ്പം ബൈക്കിലാണ് പ്രതി ആശുപത്രിയില്‍ എത്തിയത്.

Published

|

Last Updated

ആറാട്ടുപുഴ | ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയെത്തി വ​നി​ത ഡോ​ക്ട​റെ​യും ജീ​വ​ന​ക്കാ​രെ​യും അ​സ​ഭ്യം പ​റ​യു​ക​യും  ആശുപത്രിയില്‍ അക്രമം നടത്തുകയും ചെയ്ത യുവാവ് പിടിയില്‍. തൃക്കുന്നപ്പുഴ പതിയാങ്കര വാത്തിശ്ശേരില്‍ വീട്ടില്‍ തസ്‌കര്‍ എന്ന വിഷ്ണുവിനെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

കാല്‍ മുട്ടിന് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് സുഹൃത്തിനൊപ്പം ബൈക്കിലാണ് പ്രതി ആശുപത്രിയില്‍ എത്തിയത്. മുറിവില്‍ മരുന്ന് പുരട്ടിയപ്പോള്‍ നീറുന്നുണ്ടെന്ന് പറഞ്ഞ് ഇയാള്‍ വനിത ഡോക്ടറെയും നേഴ്‌സുമാരെയും അസഭ്യം പറഞ്ഞു. തുടര്‍ന്ന് അക്രമാസക്തനായ പ്രതി മുറിയില്‍ ഉണ്ടായിരുന്ന കസേരകള്‍ അടിച്ചു തകര്‍ക്കുകയും ആശുപത്രിയിലെ വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. കൂടെ വന്ന സുഹൃത്ത് വിഷ്ണുവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് തൃക്കുന്നപ്പുഴ പോലീസ് ആശുപത്രിയില്‍ എത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

---- facebook comment plugin here -----

Latest