Connect with us

National

ബംഗാളില്‍ രാമനവമി റാലിയില്‍ തോക്ക് പിടിച്ച യുവാവ് അറസ്റ്റില്‍

തോക്കുമായാണ് സുമിത് ഷായെ ഇന്ന് ബിഹാറിലെ മുന്‍ഗറില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പട്‌ന| രാമനവമി ഘോഷയാത്രയ്ക്കിടെ ആയുധം കൈവശം വച്ചതിന് 19 കാരനെ പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. തോക്കുമായാണ് സുമിത് ഷായെ ഇന്ന് ബിഹാറിലെ മുന്‍ഗറില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

രാമനവമി റാലിക്കിടെ തോക്ക് കൈവശം വച്ചിരുന്നതായി ഷാ സമ്മതിച്ചതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി ട്വിറ്ററില്‍ പങ്കിട്ട ഒരു വീഡിയോയില്‍ ഒരു യുവാവ് തോക്കുമായി നില്‍ക്കുന്ന കാണാം. എന്നാല്‍ ബംഗാളിലെ ഹൗറയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച രാമനവമി റാലിയില്‍ നിന്നുള്ളതല്ല വീഡിയോയെന്ന് ബാനര്‍ജിയുടെ ട്വീറ്റിന് മറുപടിയായി ബിജെപി അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം ഹുഗ്ലിയിലും ഹൗറയിലും രാമനവമി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമത്തിനിടെ നിരവധി കടകള്‍ കൊള്ളയടിക്കുകയും ഏതാനും പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി കാറുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസിന് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു.

 

 

 

---- facebook comment plugin here -----