Connect with us

bike accident

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അജിയും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ എത്തിയ യമഹ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Published

|

Last Updated

പത്തനംതിട്ട | തിരുവല്ല- കുമ്പഴ സംസ്ഥാന പാതയില്‍ കുമ്പനാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുമ്പനാട് ഐ സി പി എഫിലെ ജീവനക്കാരന്‍ മുട്ടുമണ്ണില്‍ വാടകക്ക് താമസിക്കുന്ന കട്ടപ്പന സ്വദേശി അജി ആണ് മരിച്ചത്. അപകടത്തില്‍ മുന്ന് പേര്‍ക്ക് പരുക്കുണ്ട്.

കുമ്പനാട്  ധര്‍മ്മഗിരിപ്പടിയില്‍ ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു അപകടം. അജിക്ക് ഒപ്പം ബൈക്കില്‍ ഉണ്ടായിരുന്ന ഭാര്യക്കും ബൈക്ക് യാത്രികരായ യുവാക്കള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ യുവാക്കളുടെ നില
ഗുരുതരമാണ്. അജിയും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ എത്തിയ യമഹ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കുമ്പനാട് നിന്നും വീട്ടുസാധനങ്ങള്‍ വാങ്ങി ഭാര്യക്ക് ഒപ്പം വാടക വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അജി തത്ക്ഷണം മരിച്ചു. ഉടനെ തന്നെ ഇത് വഴി എത്തിയ ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പെട്ടവരെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ എത്തിച്ചു.