Connect with us

Kozhikode

റെയിൽവേ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പുതുപ്പാടി സ്വദേശി സജീർ ആണ് മരിച്ചത്

Published

|

Last Updated

തൃശൂർ | റെയിൽവേയുടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് പുതുപ്പാടി സ്വദേശി മരിച്ചു. പുതുപ്പാടി വില്ലേജ് ഓഫീസിന് പിന്നിൽ താമസിക്കുന്ന  പള്ളികുന്നുമ്മൽ സജീർ എന്ന മുഹമ്മദ്‌ അലി(38) ആണ് മരണപ്പെട്ടത്.

ലോറി ഡ്രൈവറായ സജീർ ചാലക്കുടി റെയിൽവെ സ്റ്റേഷനിലെത്തിയ ചരക്ക് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് കയറ്റിയ ശേഷം പായ കെട്ടുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. റെയിൽവേയുടെ ഇലക്ട്രിക് ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

Latest