Kerala
പത്തനംതിട്ടയില്‍ തെരുവുനായ മൂന്ന് വയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ചു; ഗുരുതര പരുക്ക്
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്
പത്തനംതിട്ട | ഓമല്ലൂരില്‍ മൂന്നു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. സംഭവത്തില്‍ കുട്ടിയുടെ കണ്ണിനും മുഖത്തും ഗുരുതര പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടില്‍ കയറി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടുക്കള വാതില്‍ വഴിയാണ് നായ വീടിനുള്ളില്‍ കടന്നത്. കുട്ടിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
---- facebook comment plugin here -----

