Connect with us

review meeting

വടകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അവലോകനയോഗം നടന്നു

കെ കെ ശൈലജയുടെ വിജയം ഉറപ്പിക്കുന്നതിനുള്ള അവസാനവട്ടം തന്ത്രം ഉറപ്പിക്കുന്നതിനാണ് യോഗം

Published

|

Last Updated

കോഴിക്കോട് | വടകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അവലോകനയോഗം നടന്നു. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു ചുമതലയുള്ള നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.

കെ കെ ശൈലജയുടെ വിജയം ഉറപ്പിക്കുന്നതിനുള്ള അവസാനവട്ടം തന്ത്രം ഉറപ്പിക്കുന്നതിനാണ് യോഗം എന്നാണു വിവരം.

യോഗത്തില്‍ സ്ഥാനാര്‍ഥി കെ കെ ശൈലജയും യോഗത്തില്‍ പങ്കെടുത്തു. വടകരയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന യോഗത്തില്‍ സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, സ്പീക്കന്‍ എ എന്‍ ഷംസീര്‍, മന്ത്രി മുഹമ്മദ് റിയാസ്, പി സതീദേവി, ടി പി രാമകൃഷ്ണന്‍, പി ശശി, പി ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒന്നര മണിക്കൂറോളം യോഗം നീണ്ടുനിന്നു.

 

---- facebook comment plugin here -----

Latest