International
യു എസിൽ പ്രെെമറി സ്കൂളിൽ വെടിവെപ്പ് 18 വിദ്യാർഥികളടക്കം 21 പേർ കൊല്ലപ്പെട്ടു
ഏഴിനും പത്തിനും ഇടയില്‍ പ്രായക്കാരാണ് മരിച്ച വിദ്യാര്‍ഥികള്‍.
വാഷിംഗ്ടൺ | യു എസിലെ ടെക്‌സാസിലെ ഒരു പ്രെെമറി സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 18 വിദ്യാര്‍ത്ഥികളും മൂന്ന് മുതിര്‍ന്നവരും കൊല്ലപ്പെട്ടു. ഉവാള്‍ഡെയിലെ റോബ് എലിമെന്ററി സ്‌കൂളിലാണ് ആക്രമണം നടന്നത്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സാല്‍വഡോര്‍ റാമോസ് എന്ന 18 വയസ്സുകാരനാണ് വെടിയുതിര്‍ത്തതെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. ഏഴിനും പത്തിനും ഇടയില്‍ പ്രായക്കാരാണ് മരിച്ച വിദ്യാര്‍ഥികള്‍.







