Connect with us

Kerala

താമരശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ തട്ടിക്കൊണ്ടുപോയി

സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം

Published

|

Last Updated

കോഴിക്കോട് |  താമരശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. താമരശ്ശേരി -മുക്കം റോഡില്‍ വെഴുപ്പൂര്‍ സ്‌കൂളിന് സമീപമാണ് സംഭവം. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരനെ തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി അവേലം സ്വദേശി അഷറഫിനെയാണ് തട്ടിക്കൊണ്ട് പോയത്. പിന്നില്‍ കൊടിയത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം

താമരശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. ഗള്‍ഫില്‍ വ്യാപാരിയാണ് അഷ്‌റഫ്. അവിടെ വെച്ചുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു

---- facebook comment plugin here -----

Latest