Kozhikode
കലോത്സവ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി
ഫര്‍ഹാന്‍ റാസ (ഉറുദു പ്രസംഗം), ഇര്‍ഫാന്‍ അഞ്ചൂം (കവിതാ രചന), മുഹമ്മദ് കാസിം (കഥാരചന), സുഹൈല്‍ (പ്രബന്ധ രചന) എന്നിവരാണ് എ ഗ്രേഡ് നേടി മികവു പുലര്‍ത്തിയത്.
സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ച മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്.
കുന്ദമംഗലം | 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ എ ഗ്രേഡ് നേടി വിജയിച്ച മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പി ടി എയുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും സ്വീകരണം നല്‍കി. ഫര്‍ഹാന്‍ റാസ (ഉറുദു പ്രസംഗം), ഇര്‍ഫാന്‍ അഞ്ചൂം (കവിതാ രചന), മുഹമ്മദ് കാസിം (കഥാരചന), സുഹൈല്‍ (പ്രബന്ധ രചന) എന്നിവരാണ് എ ഗ്രേഡ് നേടി മികവു പുലര്‍ത്തിയത്.
കഴിഞ്ഞ വര്‍ഷങ്ങളിലും കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. വിജയികളെ വിദ്യാര്‍ഥികളുടെ അകമ്പടിയോടെ സ്‌കൂളുകളിലേക്ക് സ്വീകരിച്ചാനയിച്ചു. അനുമോദന ചടങ്ങില്‍ പി ടി എ പ്രസിഡന്റ് കെ കെ ഷമീം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി മുഹമ്മദ് ബഷീര്‍, സ്റ്റാഫ് സെക്രട്ടറി സി പി ഫസല്‍ അമീര്‍, എ പി എ ജലീല്‍, പി കെ അബൂബക്കര്‍, കെ കെ അഷ്‌റഫ്, സലീം മടവൂര്‍, സലീം സഖാഫി, കെ വി മിര്‍ഷാദ്, ശിഹാബുദ്ദീന്‍, കെ എം ജമാല്‍ പ്രസംഗിച്ചു.



