Kerala
വയനാട്ടില്‍ സ്വകാര്യ ബസും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് അപകടം
യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
കല്‍പ്പറ്റ| വയനാട്ടില്‍ സ്വകാര്യ ബസും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് അപകടം. സുല്‍ത്താന്‍ബത്തേരി അരിമുള സ്‌കൂളിന് സമീപം രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
കേണിച്ചിറയില്‍ നിന്നും മീനങ്ങാടിയിലേക്ക് പോകുന്ന സ്‌കൂള്‍ ബസും കേണിച്ചിറയിലേക്ക് പോകുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് രണ്ട് ബസുകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.







