Connect with us

Ongoing News

ഐപിഎൽ കളിക്കാൻ ഇറ്റലിയിൽ നിന്നൊരു താരം; ആരാണ് തോമസ് ഡ്രാക്ക?

ഗ്ലോബൽ ടി20 കാനഡ ലീഗിൽ 6 കളികളിൽ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയ 24 കാരനായ ഫാസ്റ്റ് ബൗളറാണ് ഡ്രാക്ക.

Published

|

Last Updated

പതിനെട്ടാമത്‌ ഐപിഎൽ സീസണായുള്ള ഒരുക്കം ക്രിക്കറ്റ്‌ ലോകത്ത്‌ ചൂടുള്ള വാർത്തയാണ്‌. കഴിഞ്ഞ ദിവസങ്ങളിൽ തങ്ങൾ നിലനിർത്തുന്ന താരങ്ങളെക്കുറിച്ച്‌ ടീമുകൾ വെളിപ്പെടുത്തിയിരുന്നു. മറ്റ്‌ താരങ്ങൾക്കായുള്ള ലേലം ഈ മാസം 24നും 25നും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കാൻ പോവുകയാണ്‌. ഈ ലേലത്തിലേക്ക്‌ ഇറ്റലിയിൽനിന്നുള്ള താരവും ഉണ്ട്‌ എന്നതാണ്‌ ക്രിക്കറ്റ്‌ ലോകത്തെ പുതിയ വാർത്ത. ഐപിഎൽ മെഗാ ലേലത്തിന് രജിസ്റ്റർ ചെയ്യുന്ന ഇറ്റലിയിൽ നിന്നുള്ള ആദ്യ കളിക്കാരനായി തോമസ് ഡ്രാക്കയാണ്‌ വാർത്തകളിൽ ഇടം നേടിയത്‌.

ആരാണ് തോമസ് ഡ്രാക്ക?

ഗ്ലോബൽ ടി20 കാനഡ ലീഗിൽ 6 കളികളിൽ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയ 24 കാരനായ ഫാസ്റ്റ് ബൗളറാണ് ഡ്രാക്ക. സുനിൽ നരെയ്ൻ, ഡേവിഡ് വീസ്, കെയ്ൽ മേയേഴ്‌സ്, ഇഫ്തിഖർ അഹമ്മദ് തുടങ്ങിയ രാജ്യാന്തര താരങ്ങളുടെ വിക്കറ്റുകൾ ഡ്രാക്ക ഇതിനോടകം വീഴ്ത്തിക്കഴിഞ്ഞു. പ്രത്യേക രീതിയിലാണ്‌ ഡ്രാക്ക പന്ത്‌ എറിയുന്നത്‌. അദ്ദേഹത്തിൻ്റെ ഷോർട്ട് ബോളും കുത്തിതിരിയുന്നത്‌ ബാറ്റർമാരെ തെല്ലൊന്ന്‌ കുഴപ്പത്തിലാക്കും.

യുഎഇയുടെ ഐഎൽടി20യിൽ സബ്‌സിഡിയറി ഫ്രാഞ്ചൈസിയായ എംഐ എമിറേറ്റ്‌സിനായി ഒപ്പുവച്ച ഡ്രാക്ക ഇതിനകം മുംബൈ ഇന്ത്യൻസിൻ്റെ റഡാറിൽ ഉണ്ട്. ഡ്രാക്കയുടെ ബൗളിംഗ് മികവാണ്‌ പ്രസിദ്ധമെങ്കിലും, ഓൾറൗണ്ടറായാണ്‌ ഐപിഎൽ ലേലത്തിന്‌ രജിസ്റ്റർ ചെയ്തിരിക്കുന്നത്‌. അതായത് ബാറ്റിങ്ങിലും ഡ്രാക്കയുടെ മാജിക്‌ ക്രിക്കറ്റ്‌ ആരാധകർക്ക്‌ കാണാം.

Latest