Connect with us

dheeraj murder

ധീരജിന്റെ കൊലയാളികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതിയില്‍

പത്ത് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാന്നാണ് പോലീസിന്റെ ആവശ്യം

Published

|

Last Updated

ഇടുക്കി |  ഗവ. എന്‍ജിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തന്‍ ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതികളായ യത്ത്‌കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. ഒന്നാം പ്രതി നിഖില്‍ പൈലി, മറ്റ് പ്രതികളായ ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാടന്‍ എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാന്നാണ് പോലീസിന്റെ ആവശ്യം.

ധീരജിനെ കുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. ഇത് കണ്ടെത്തുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ നാലാം പ്രതി നിതിന്‍ ലൂക്കോസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

 

 

 

Latest