Kerala
ഒമ്പതാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം; സംഭവം താമരശ്ശേരി പുതുപ്പാടി ഗവ. ഹൈസ്‌കൂളില്‍
കുട്ടിയുടെ തലയ്ക്കും കണ്ണിനും പരുക്കേറ്റിട്ടുണ്ട്. പരുക്ക് സാരമുള്ളതാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

കോഴിക്കോട് | സ്‌കൂള്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരനാണ്, പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനത്തിന് ഇരയായത്.
കുട്ടിയുടെ തലയ്ക്കും കണ്ണിനും പരുക്കേറ്റിട്ടുണ്ട്. പരുക്ക് സാരമുള്ളതാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
മാസങ്ങള്‍ക്കു മുമ്പ് സ്‌കൂളിന് പുറത്തു വച്ചുണ്ടായ പ്രശ്‌നമാണ് മര്‍ദനത്തിന് കാരണമെന്നാണ് സൂചന. പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവത്തില്‍ താമരശ്ശേരി പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----