Alappuzha
ആലപ്പുഴ കടപ്പുറം ആശുപത്രിക്കു സമീപത്തെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി
2.600 ഗ്രാം തൂക്കം വരുന്ന പെണ്‍കുഞ്ഞിനെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി കടപ്പുറം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ കണ്ടെത്തിയത്.

ആലപ്പുഴ | ആലപ്പുഴയില്‍ കടപ്പുറം ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. 2.600 ഗ്രാം തൂക്കം വരുന്ന പെണ്‍കുഞ്ഞിനെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി കടപ്പുറം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിനെ കണ്ടത്. കുട്ടി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
വൈദ്യപരിശോധനയില്‍ ആരോഗ്യപ്രശ്‌നം ഒന്നുമില്ലെങ്കില്‍ ആശുപത്രി അധികൃതര്‍ ബാലക്ഷേമ സമിതിക്ക് റിപോര്‍ട്ട് നല്‍കും. റിപോര്‍ട്ട് ലഭിക്കുന്ന മുറക്ക് കുഞ്ഞിനെ സി ഡബ്ല്യു സിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുപരിചരണ കേന്ദ്രത്തിലേക്ക് മാറ്റും.