Kerala
ജിദ്ദ-ജിസാന്‍ ഹൈവേയില്‍ വാഹനാപകടം; കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു
കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കല്‍ കിഴക്കേചെവിടന്‍ അബ്ദുല്‍ മജീദ് മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്.

ജിദ്ദ | സഊദി അറേബ്യയിലെ ജിദ്ദ-ജിസാന്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരുക്കേറ്റു.
കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കല്‍ കിഴക്കേചെവിടന്‍ അബ്ദുല്‍ മജീദ് മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്. ജിദ്ദയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ അല്ലൈത്തിനടുത്ത് വെച്ച് പുലര്‍ച്ചയായിരുന്നു അപകടം.
ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് സാധനങ്ങളുമായി പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. കൂടെ സഞ്ചരിച്ചിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശിയായ യുവാവിന് പരുക്കേറ്റു. ടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ കാബിന്‍ പൂര്‍ണമായി തകര്‍ന്നു.
---- facebook comment plugin here -----