Connect with us

National

ബെംഗളുരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് അമ്മയും മൂന്നു വയസുകാരനും മരിച്ചു

നിര്‍മാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമെന്ന് പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍

Published

|

Last Updated

ബെംഗളുരു| ബെംഗളുരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് അമ്മയും മൂന്നു വയസുകാരനും മരിച്ചു. തേജസ്വി (25), മകന്‍ വിഹാന്‍ എന്നിവരാണ് മരണപ്പെട്ടത്. തേജസ്വിയുടെ ഭര്‍ത്താവിനും മകള്‍ക്കും ഗുരുതര പരിക്കുണ്ട്. സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് ഇവരുടെ ദേഹത്തേക്ക് തൂണ്‍ തകര്‍ന്നുവീണത്. നാഗവര ഏരിയയില്‍ കല്യാണ്‍ നഗര്‍-എച്ച്.ആര്‍.ബി.ആര്‍ ലേ ഔട്ട് റോഡിലാണ് അപകടം.

നിര്‍മാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമെന്ന് പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു. യാതൊരു ഗുണനിലവാരവുമില്ലാത്ത നിര്‍മാണമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കു പറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് അമ്മയും മകനും മരിക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. തകര്‍ന്നുവീണ തൂണിന്റെ അവശിഷ്ടങ്ങളും ബാരിക്കേഡുകളും മാറ്റാന്‍ അധികൃതര്‍ സഹകരിച്ചില്ല. പ്രദേശവാസികളാണ് എല്ലാ തടസങ്ങളും മാറ്റി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പറഞ്ഞു.