National
ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം
ഇതുവരെ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലക്‌നോ| ഉത്തര്‍പ്രദേശിലെ ബാഗ്പഥിലെ ആസ്ത ആശുപത്രിയില്‍ വന്‍തീപിടിത്തം. ഇന്ന് രാവിലെയാണ് ഡല്‍ഹി- സഹറാന്‍പൂര്‍ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണവിധേയമാക്കി.
12 രോഗികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ആശുപത്രിയുടെ ടെറസില്‍ നിന്നാണ് തീ ഉയര്‍ന്നത്. ഇതുവരെ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.







