Kerala
ട്രെയിനില്‍ കടത്തിയ കുഴല്‍ പണവുമായി ഒരാള്‍ അറസ്റ്റില്‍
33,74,000 രൂപയാണ് പിടികൂടിയത്.
പാലക്കാട്| ട്രെയിനില്‍ കടത്തിയ കുഴല്‍ പണവുമായി ഒരാള്‍ അറസ്റ്റില്‍. 33,74,000 രൂപയാണ് പിടികൂടിയത്. ആന്ധ്രപ്രദേശ് നെല്ലൂര്‍ സ്വദേശി ഷെയ്ഖ് മസ്താനെയാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍.പി.എഫ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ്-കൊച്ചുവേളി ശബരി എക്‌സ്പ്രസില്‍ ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ നിന്നും ഒറ്റപ്പാലത്തേക്ക് റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലാണ് ഇയാള്‍ യാത്ര ചെയ്തത്. ഇയാളുടെ ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
പണത്തിന്റെ രേഖകള്‍ കൈവശം ഉണ്ടായിരുന്നില്ലെന്ന് ആര്‍.പി.എഫ് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത പണവും പ്രതിയെയും അന്വേഷണത്തിനായി പാലക്കാട് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിങ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറി.







