Idukki
പുതുപൊന്നാനിയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മൂന്നുപേർക്ക് ഗുരുതര പരുക്ക്

പൊന്നാനി | പുതുപൊന്നാനിയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് കാർയാത്രികൻ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരുക്കേറ്റു. പൊന്നാനി- ചാവക്കാട് ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിന് സമീപത്താണ് അപകടം.
ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരണപ്പെട്ടത്.
കൂടെ ഉണ്ടായിരുന്ന ഇടുക്കി ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ രാജേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെവിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കെ എൽ 58 ക്യു 9700 നമ്പർ ചരക്കു ലോറിയും കെ എൽ 69 സി 1630 നമ്പർ എർട്ടിഗ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
---- facebook comment plugin here -----