Connect with us

Kerala

മഹാരാഷ്ട്രയില്‍ കവര്‍ച്ചാ സംഘം മലയാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ശുചിമുറിയിലേക്ക് പോകവെ കൃഷ്ണപ്രസാദിനെ പുറകെ എത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയില്‍ മലയാളിയെ കവര്‍ച്ചാ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സോളാപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കൊലപതാകം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ അടക്കം മൂന്ന് പേരെ പോലീസ് പിടികൂടി. കോയമ്പത്തൂരില്‍ താമസിക്കുന്ന വി കൃഷ്ണപ്രസാദ് എന്ന 62കാരനാണ് കൊല്ലപ്പെട്ടത്. സത്താരയിലേക്കുള്ള യാത്രാ മധ്യേ പുലര്‍ച്ചെ രണ്ടരയോടെയാണ് കൃഷ്ണപ്രസാദ് സോളാപ്പൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. ശുചിമുറിയിലേക്ക് പോകവെ കൃഷ്ണപ്രസാദിനെ പുറകെ എത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കൃഷ്ണപ്രസാദ് സംഭവ സ്ഥലത്ത് വെച്ച്തന്നെ മരിച്ചു.

രാത്രിയെത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് പ്രതികള്‍ നേരത്തെ തന്നെ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. സിസിടിവി പരിശോധിച്ച പോലീസ് അതിവേഗം പ്രതികളെ കണ്ടെത്തി. 21 വയസുള്ള കുനാല്‍ കാംബ്ലെ, അമന്‍ സുധാകര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളും പിടിയിലായി. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്താരയിലെ ഒരു കമ്പനിയില്‍ കൃഷ്ണപ്രസാദ് ജോലി ചെയ്തിരുന്നു. പ്രൊവിഡന്‍സ് ഫണ്ടുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കാണ് സത്താരയിലേക്ക് വന്നത്.

 

---- facebook comment plugin here -----

Latest