Connect with us

Kerala

അടൂരില്‍ സ്ത്രീയെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതി

ബസ് സ്റ്റാന്‍ഡില്‍ കാത്ത് നിന്നവരോട് സ്ത്രീ സഹായം ചോദിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ വടികൊണ്ട് അടിച്ചു എന്നാണ് പരാതി

Published

|

Last Updated

പത്തനംതിട്ട| അടൂരില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ സ്ത്രീയെ മര്‍ദിച്ചതായി പരാതി. അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. അന്ധനായ വ്യക്തിക്കൊപ്പമായിരുന്നു സ്ത്രീയെത്തിയത്. ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ബസ് സ്റ്റാന്‍ഡില്‍ കാത്ത് നിന്നവരോട് സ്ത്രീ സഹായം ചോദിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ വടികൊണ്ട് അടിച്ചു എന്നാണ് പരാതി.

ആര്‍ വേണു എന്ന ജീവനക്കാരനെതിരെയാണ് പരാതി. സ്ത്രീയ്ക്ക് നേരെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ വടി വീശുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

സംഭവ ശേഷം സ്ത്രീ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വടികൊണ്ട് അടിച്ചുവെന്നും സ്ഥലത്ത് നിന്ന് ഓടിച്ചുവിട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. സ്ത്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

അതേസമയം സ്ത്രീയെ മര്‍ദ്ദിച്ചിട്ടില്ലെന്നും ബസ് സ്റ്റാന്‍ഡ് പരിസരം ഭിക്ഷാടന നിരോധന മേഖലയാണെന്നും അതുകൊണ്ട് മാറ്റിനിര്‍ത്തുകയാണ് ചെയ്തതെന്നുമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിശദീകരണം. നിലവില്‍ ആലപ്പുഴയിലെ താമരക്കുളത്താണ് ആന്ധ്രാപ്രദേശ് സ്വദേശികള്‍ താമസിക്കുന്നത്. ഇവരുടെ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:
A KSRTC employee named R Venu allegedly assaulted an Andhra Pradesh native woman at the Adoor bus stand. The woman who was accompanying a visually impaired man approached visitors for help before being struck with a stick. Police have registered her statement and initiated a primary investigation into the incident.

 

Latest