Connect with us

National

രാജഭരണ കാലമല്ല, അമിത് ഷാ മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി; ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം, ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്ലക്കാര്‍ഡുയര്‍ത്തുകയോ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷയായിരിക്കുമെന്ന് ചെയര്‍മാന്‍ താക്കീത് നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി വിദ്യാര്‍ത്ഥി പ്രതിഷേധത്തിലെ പോലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന ആവശ്യം പാര്‍ലമെന്റിലും പുറത്തും ഇന്നും ശക്തമാക്കി പ്രതിപക്ഷം. സഭ നടപടികളോട് പ്രതിപക്ഷം സഹകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജുജു രാഹുല്‍ ഗാന്ധിയെ കണ്ടു. പ്രധാനമന്ത്രിയും, അമിത് ഷായും എന്തുകൊണ്ട് സഭയിലെത്തുന്നില്ലെന്ന് രാഹുല്‍ റിജിജുവിനോട് ചോദിച്ചെന്നാണ് വിവരം. രാജഭരണ കാലമല്ലെന്നും സഭയിലെത്തി മറുപടി നല്‍കാനുള്ള ഉത്തരവാദിത്തം അമിത് ഷായ്ക്ക് ഉണ്ടെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ പ്രതിപക്ഷത്തിനെതിരെ രാജ്യസഭ ചെയര്‍മാന്‍ രംഗത്തെത്തി.

രണ്ടാഴ്ചയായി തുടരുന്ന പ്രതിഷേധം ഇന്നും ശക്തമാണ്. ലോക് സഭ ചേര്‍ന്ന ഉടന്‍ എല്ലാ ദിവസവും ഇങ്ങനെ ബഹളം തുടര്‍ന്നാല്‍ ജനങ്ങളുടെ വിഷയങ്ങള്‍ എങ്ങനെ ചര്‍ച്ച ചെയ്യാനാകുമെന്ന് സ്പീക്കര്‍ ചോദിച്ചു. ഇതോടെ പ്രതിപക്ഷ ബഹളം ഇരട്ടിയായി. തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.

രാജ്യസഭയിലും സമാന സാഹചര്യമായിരുന്നു. ബഹളം ശക്തമാക്കിയ പ്രതിപക്ഷത്തെ ചട്ടം പറഞ്ഞ് സിപി രാധാകൃഷ്ണന്‍ ഒതുക്കാന്‍ നോക്കി. എന്നാല്‍ അമിത് ഷാ എവിടെയന്ന ചോദ്യത്തില്‍ നിന്ന് പിന്മാറാതെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പ്ലക്കാര്‍ഡുയര്‍ത്തുകയോ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷയായിരിക്കുമെന്ന് ചെയര്‍മാന്‍ താക്കീത് നല്‍കി. രാമക്ഷേത്ര സംഭാവന കുംഭകോണത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാർട്ടികളെ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രൂക്ഷമായി വിമർശിച്ചു.

രാവിലെ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്ന് പ്രധാനപ്രവേശന കവാടമായ മകരദ്വാറിലേക്ക് പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. അമിത് ഷാ മറുപടി പറയണം, അയോധ്യ ക്ഷേത്ര കൊള്ളയില്‍ ചര്‍ച്ചക്ക് തയ്യാറാകണം, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം എന്നിവയായിരുന്നു  ആവശ്യങ്ങള്‍.

Content Highlights: Opposition parties stalled proceedings in Parliament demanding Home Minister Amit Shah respond to police action against student protesters in Delhi. Rahul Gandhi and Priyanka Gandhi criticized the government for evading accountability. Both Houses faced frequent adjournments amidst continuous uproar.

 

---- facebook comment plugin here -----

Latest