Connect with us

First Gear

വാഹനങ്ങളുടെ മോഡിഫിക്കേഷൻ: മാനദണ്ഡം നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം

രാജ്യസഭയിൽ വി ശിവദാസൻ എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

Published

|

Last Updated

ന്യൂഡൽഹി | വാഹനങ്ങളുടെ രൂപമാറ്റം (Vehicle Modification Rules) സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി. വി ശിവദാസൻ എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് കർശനമായ കേന്ദ്ര നിയമങ്ങൾ നിലവിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്ട് (Motor Vehicles Act) പ്രകാരം വാഹന നിർമാതാക്കൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള അടിസ്ഥാന വിവരങ്ങളിൽ ഒരു തരത്തിലുള്ള മാറ്റങ്ങളും വരുത്താൻ പാടില്ലെന്ന് ചട്ടമുണ്ട്. വാഹനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതിന് മുൻപായി ഫോം 22 സി (Form 22C) വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്.

മാറ്റങ്ങൾ വരുത്തിയ ശേഷം 14 ദിവസത്തിനകം തന്നെ അത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതിനായി അപേക്ഷിക്കുകയും വേണം. അതേസമയം 112 (2) പ്രകാരം പൊതുജന സുരക്ഷയെ മുൻനിർത്തിയുള്ള വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ മാത്രമാണ് സംസ്ഥാന സർക്കാരുകൾക്കോ അല്ലെങ്കിൽ സർക്കാരുകൾ ചുമതലപ്പെടുത്തുന്ന അതോറിറ്റിക്കോ അധികാരമുള്ളതെന്നും കേന്ദ്രമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.

കേരളത്തിൽ വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിന് അനുമതി നൽകുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് വി ഡി സതീശൻ വാഗ്ദാൻ നൽകിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. മുഖ്യമന്ത്രിയായ ശേഷവും ഇക്കാര്യം അദ്ദേഹം ഉറപ്പ് നൽകിയിരുന്നതാണ്. പിന്നീട് മോഡിഫിക്കേഷനിൽ ചില ഇളവുകൾ നൽകി വാഹനഗതാഗത വകുപ്പ് പ്രത്യേക സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ കാര്യമായ മോഡിഫിക്കേഷനുകൾ ഒന്നും ഇതിൽ അനുവദിച്ചിരുന്നില്ല.

Content Highlights:
Union Minister Nitin Gadkari clarified in Rajya Sabha that state governments have no authority to set guidelines for vehicle modification rules. Under the Motor Vehicles Act 1988, prior approval via Form 22C is mandatory before making vehicle alterations. States can only control speed limits for safety.

---- facebook comment plugin here -----

Latest