Connect with us

Editors Pick

WhatsApp-ൽ വൻ മാറ്റങ്ങൾ; ഗ്രൂപ്പ് ചാറ്റുകളിൽ @all ടാഗ് ഉൾപ്പെടെ 3 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

പോളുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ മൂന്ന് പുതിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പോളുകൾ അവസാനിപ്പിക്കുന്നതിനായി വോട്ടിംഗ് എൻഡ് ടൈം നിശ്ചയിക്കാം.

Published

|

Last Updated

ന്യൂഡൽഹി | ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് (WhatsApp) ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ എളുപ്പമാക്കുന്നതിനായി 3 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഒരൊറ്റ ടാപ്പിലൂടെ ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങൾക്കും ഒരേസമയം നോട്ടിഫിക്കേഷൻ അയക്കാൻ സഹായിക്കുന്ന അറ്റ് ഓൾ (@all) മെൻഷൻ ഫീച്ചറാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതോടൊപ്പം പോളുകളിലും (Polls) പുതിയ ഗ്രൂപ്പുകൾ പെട്ടെന്ന് ഉണ്ടാക്കുന്നതിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഗ്രൂപ്പ് ചാറ്റുകളിൽ എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് ആകർഷിക്കേണ്ട അടിയന്തര സാഹചര്യങ്ങളിലാണ് അറ്റ് ഓൾ (@all) ഫീച്ചർ ഉപയോഗപ്രദമാകുന്നത്. ഗ്രൂപ്പ് മ്യൂട്ട് ചെയ്തു വെച്ചിരിക്കുന്ന അംഗങ്ങൾക്കും ഈ ടാഗ് ഉപയോഗിക്കുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കും. എന്നാൽ ഇതിൽ ഉപയോക്താക്കൾക്ക് നിയന്ത്രണമുണ്ട്. വേണമെങ്കിൽ അറ്റ് ഓൾ (@all) നോട്ടിഫിക്കേഷനുകൾ മാത്രം പ്രത്യേകം മ്യൂട്ട് ചെയ്തു വെക്കാൻ സാധിക്കും. കൂടാതെ, സ്പാം സന്ദേശങ്ങൾ തടയുന്നതിനായി 32 ൽ കൂടുതൽ അംഗങ്ങളുള്ള വലിയ ഗ്രൂപ്പുകളിൽ അഡ്മിൻമാർക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കൂ.

പോളുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ മൂന്ന് പുതിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പോളുകൾ അവസാനിപ്പിക്കുന്നതിനായി വോട്ടിംഗ് എൻഡ് ടൈം (End Time) നിശ്ചയിക്കാം. നിശ്ചിത സമയം കഴിയുമ്പോൾ വോട്ടിംഗ് സ്വയം അവസാനിക്കും. വോട്ട് ചെയ്തവരുടെ പേരുകൾ രഹസ്യമാക്കാനുള്ള ഹൈഡ് വോട്ടർ നെയിംസ് (Hide Voter Names) ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പോൾ ചോദ്യങ്ങളിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ തിരുത്തുന്നതിനായി 15 മിനിറ്റ് സാവകാശവും ലഭിക്കും.

നിലവിലുള്ള ഒരു ഗ്രൂപ്പിലെ പ്രത്യേക അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി പുതിയൊരു ഗ്രൂപ്പ് വേഗത്തിൽ ഉണ്ടാക്കാനുള്ള ഫീച്ചറാണ് മൂന്നാമത്തേത്. അംഗങ്ങളെ ഓരോരുത്തരായി തെരഞ്ഞെടുക്കുന്നതിന് പകരം ഒറ്റ ടാപ്പിലൂടെ നിലവിലെ ഗ്രൂപ്പിൽ നിന്ന് പുതിയ ഗ്രൂപ്പിലേക്ക് മാറ്റാൻ ഇതിലൂടെ സാധിക്കും. പുതിയ ഫീച്ചറുകൾ ഘട്ടംഘട്ടമായി ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

Content Highlights:

WhatsApp introduced three major features for group chats to enhance communication efficiency. The highlight is the new @all tag, which allows users to notify all group members instantly. Additionally, WhatsApp improved group polls with end times and hidden voter options, alongside a faster method to create sub-groups.

---- facebook comment plugin here -----

Latest