Connect with us

Kerala

മുത്തങ്ങ ഭൂസമരത്തിനിടെ പോലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കണം - എം ഗീതാനന്ദൻ

കഴിഞ്ഞ ദിവസം കല്‍പ്പറ്റ സെഷന്‍സ് കോടതി ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

Published

|

Last Updated

കല്‍പ്പറ്റ| മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാമിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി എം ഗീതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. കല്‍പറ്റ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്നും ശിക്ഷാവിധി മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതി അപ്പീല്‍ ഹരജി സമര്‍പ്പിച്ചത്.

കേസിലെ മറ്റ് മൂന്ന് പ്രതികളായ ബിജു, ബിനു, രമേശന്‍ എന്നിവരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കഴിഞ്ഞ ദിവസം കല്‍പ്പറ്റ സെഷന്‍സ് കോടതി ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കല്‍പ്പറ്റ സെഷന്‍സ് കോടതിയിലെ വിചാരണ നിയമവിരുദ്ധമാണെന്നും കേസില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. സിബിഐ നടത്തിയ പുനരന്വേഷണം നിയമവിരുദ്ധമാണെന്നും, സിബിഐയ്ക്ക് അന്വേഷണം നടത്താന്‍ അധികാരമില്ലാന്നും ഹരജിയില്‍ ആരോപിക്കുന്നു.

വിചാരണക്കിടെ പ്രതിഭാഗത്തിന് ആവശ്യമായ തെളിവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാതെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ഹരജിയില്‍ പറയുന്നു. ഈ വീഴ്ചകള്‍ പരിഗണിച്ച് സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കുകയും ശിക്ഷാവിധി സ്റ്റേ ചെയ്യുകയും വേണമെന്ന് പ്രതികള്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കെ വി വിനോദ് കൊല്ലപ്പെട്ട സംഭവത്തില്‍ എം ഗീതാനന്ദന്‍ അടക്കമുള്ള പ്രതികളേ കോടതി കഴിഞ്ഞ ദിവസം വെറുതേവിട്ടിരുന്നു.

രണ്ടാം പ്രതി അശോകന്‍ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ നേരത്തെ മരിച്ചിരുന്നു. പ്രതി മരിച്ചതിനാല്‍ ശിക്ഷ വിധിക്കുന്നില്ലെന്നും ഈ കേസില്‍ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിനോദ് വധത്തില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. കല്പറ്റ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സ്പെഷ്യല്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

Content Highlights:
M Geethanandan and three others approached the Kerala High Court against their conviction in the Muthanga agitation case. The Kalpetta Sessions Court sentenced them to five years for attempting to kill a police constable. The appeal argues the trial and CBI reinvestigation were illegal.

---- facebook comment plugin here -----

Latest