Connect with us

National

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

മര്‍ദിച്ചത് മലയാളി വിദ്യാര്‍ത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം.

Published

|

Last Updated

മംഗളുരു| മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം. മംഗളുരുവിലെ ശ്രീനിവാസ കോളജിലാണ് റാഗിംഗിന്റെ പേരില്‍ മര്‍ദനമുണ്ടായതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആദര്‍ശ്, ജസിന്‍ ഖാദര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കറുത്ത ഷൂ ധരിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം. ഇരുവരും മലയാളികളാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. ഗുജ്ജാരകെരേയിലെ ചായക്കടയ്ക്ക് സമീപം വച്ചായിരുന്നു മര്‍ദനം.

മര്‍ദിച്ചത് മലയാളി വിദ്യാര്‍ത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം. ആദര്‍ശ്, ജസിന്‍ ഖാദര്‍ എന്നിവരുടെ പരാതിയില്‍ പാണ്ഡേശ്വര്‍ പോലീസ് കേസെടുത്തു. ലോജിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Content Highlights:
Two first-year Malayali students at Srinivas College in Mangaluru were brutally assaulted over wearing black shoes. The attack took place near a tea stall in Gujjarakere by senior students. Pandeshwar police registered a case against six second-year logistics students based on the victims’ statements.

 

---- facebook comment plugin here -----

Latest