Connect with us

Kerala

ശബരിമലയിലെ മിൽമ നെയ് ക്രമക്കേട്: വിജിലൻസ് അന്വേഷണ സംഘം രൂപീകരിച്ചു

അന്വേഷണത്തിന് നേതൃത്വം നൽകേണ്ടത് ആരാണെന്ന കാര്യത്തിൽ ഹൈക്കോടതിയാണ് അന്തിമ തീരുമാനമെടുക്കുക.

Published

|

Last Updated

തിരുവനന്തപുരം | ശബരിമലയിലെ മിൽമ നെയ് ക്രമക്കേടിൽ അന്വേഷണത്തിനായി വിജിലൻസ് സംഘത്തെ രൂപീകരിച്ചു. ഒരു ഡിവൈഎസ്പിയും നാല് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നതാണ് പുതിയ അന്വേഷണ സംഘം. വിജിലൻസ് മേധാവി മനോജ് എബ്രഹാം അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക ഹൈക്കോടതിക്ക് കൈമാറി.

അന്വേഷണത്തിന് നേതൃത്വം നൽകേണ്ടത് ആരാണെന്ന കാര്യത്തിൽ ഹൈക്കോടതിയാണ് അന്തിമ തീരുമാനമെടുക്കുക. തിരുവനന്തപുരം റേഞ്ച് എസ് പി ജുവനപ്പുടി മഹേഷ്, എറണാകുളം സ്പെഷ്യൽ സെൽ എസ് പി എം ജെ സോജൻ, ഈസ്റ്റേൺ റേഞ്ച് എസ് പി ആർ ബിനു എന്നിവരുടെ പേരുകളാണ് വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ പട്ടികയിലുള്ളത്.

ഡിവൈഎസ്പി സി എസ് ഹരി, ഇൻസ്പെക്ടർമാരായ എ എസ് ഷാജി ശങ്കർ, എസ് ശ്രീജിത്ത്, ടി ആർ കിരൺ, ആർ എസ് ജിതീന്ദ്രകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റ് ഉദ്യോഗസ്ഥർ. വിജിലൻസ് അന്വേഷണം കൃത്യമായ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി പ്രാഥമിക അന്വേഷണ റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കാനും ഹൈക്കോടതി നിർദേശം നൽകി. ദേവസ്വം വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

Content Highlights:
Vigilance has formed a special team to investigate the Sabarimala Milma ghee scam, comprising one DySP and four inspectors. The Vigilance Chief submitted a list of three SPs to the High Court to decide who will lead the probe. The High Court directed the team to submit a preliminary report within 10 days.

---- facebook comment plugin here -----

Latest