Connect with us

Career Notification

ആസൂത്രണബോർഡിൽ ഇന്റേണാകാം

ബോർഡിന്റെ 2026-27 അക്കാദമിക് വർഷത്തെ സ്റ്റുഡന്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

Published

|

Last Updated

ബ്ലിക് പോളിസി പ്ലാനിംഗ് രംഗത്ത് പ്രൊഫഷനലുകളാകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമൊരുക്കി കേരള സംസ്ഥാന ആസൂത്രണ ബോർഡ്.

ബോർഡിന്റെ 2026-27 അക്കാദമിക് വർഷത്തെ സ്റ്റുഡന്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും ഗവേഷകർക്കുമാണ് അവസരം. രണ്ട് മാസമാണ് പരിശീലന കാലാവധി. ഈ സമയത്ത് ഫെലോഷിപ്പ് ലഭിക്കും.

19 പ്രധാന ഏരിയകളിലായാണ് ഇന്റേൺഷിപ്പിന് അവസരം.

മേഖലകൾ

അഗ്രിക്കൾച്ചർ ആൻഡ് അലൈഡ് ആക്ടിവിറ്റീസ്, കോ-ഓപറേറ്റീവ്സ്, ഡീ സെൻട്രലൈസേഷൻ ആൻഡ് ഗുഡ് ഗവേണൻസ്, ഡെമോഗ്രഫി ആൻഡ് കെയർ ഇക്കോണമി ഡിസാസ്റ്റർ മാനേജ്മെന്റ്, എജ്യൂക്കേഷൻ ആൻഡ് നോളജ് ഇക്കോണമി എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്, ഫിസ്‌കൽ സ്റ്റേറ്റ് ഓഫ് ദി ഇക്കോണമി ആൻഡ് റവന്യൂ മൊബിലൈസേഷൻ, ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ, ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ, ഐ ടി, ടൂറിസം ആൻഡ് മൈഗ്രേഷൻ, ലേബർ എംപ്ലോയ്‌മെന്റ് ആൻഡ് സ്കിൽ ഡെവലപ്‌മെന്റ്, എം എസ് എം ഇ ആൻഡ് എന്റർപ്രണർഷിപ്പ് പോവർട്ടി ആൻഡ് ലൈവ്‌ലിഹുഡ്, എസ് സി, എസ് ടി, മറ്റ് മാർജിനലൈസ്ഡ് വിഭാഗങ്ങൾ, സോഷ്യൽ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്റ്‌, വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ്, പബ്ലിക് പോളിസി, സംസ്ഥാനത്തിന്റെ വികസനവും ആസൂത്രണവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവയിലാണ് ഇന്റേൺഷിപ്പിന് അവസരം.

യോഗ്യത

രാജ്യത്തെ അംഗീകൃത സർവകലാശാല/ഗവേഷണ സ്ഥാപന ങ്ങൾ/കോളജുകളിൽ നിന്ന് അവസാന സെമസ്റ്റർ/വർഷം ബിരുദാ നന്തരബിരുദം ചെയ്തുകൊണ്ടിരിക്കുന്നവരോ അല്ലെങ്കിൽ നിലവിൽ പിഎച്ച് ഡി ചെയ്യുന്നവരോ ആയിരിക്കണം.

ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, സോഷ്യോളജി, ഡെവലപ്‌മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്സ്, ഡെമോഗ്രഫി, അഗ്രിക്കൾച്ചർ, അഗ്രോണമി, എൻവയൺമെന്റൽ സയൻസ്, സോഷ്യൽ വർക്ക്, ഫിഷറീസ്, എജ്യൂക്കേഷൻ, ലോ, പബ്ലിക് പോളിസി, ആന്ത്രോപ്പോളജി, കമ്മ്യൂണിറ്റി മെഡിസിൻ അല്ലെങ്കിൽ ഡെവലപ്മെന്റ പ്ലാനിംഗുമായി ബന്ധപ്പെട്ടവ എന്നിവയാണ് ബിരുദാനന്തര ബിരുദത്തിനോ പി എച്ച് ഡിക്കോ നിർദിഷ്ടമായ വിഷയങ്ങൾ.

ഫെലോഷിപ്പ്

ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിശ്ചിത തുക ഫെലോഷിപ്പായി ലഭിക്കും ബിരുദാനന്തര ബിരുദക്കാർക്ക് 24,000 രൂപയും പിഎച്ച് ഡിക്കാർക്ക് 30,000 രൂപയുമാണ് ഫെലോഷിപ്പ്.

റിസർച്ച് പ്രൊപ്പോസൽ

അപേക്ഷക്കൊപ്പം 1,500 വാക്കിന്റെ റിസർച്ച് പ്രൊപ്പോസലും സമർപ്പിക്കണം.
വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ മാതൃകയിൽ വകുപ്പ് മേധാവിയുടെ റെക്കമെന്റേഷൻ കത്തും അപേക്ഷയൊടൊപ്പം സമർപ്പിക്കണം.

തിരഞ്ഞെടുപ്പ്

ബോർഡിന് സമർപ്പിക്കുന്ന ഗവേഷണ പ്രൊപ്പോസലിന്റെ ഗുണനിലവാരത്തിന്റെയും അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഇന്റേൺഷിപ്പ് സംബന്ധിച്ചുള്ള റിപോർട്ട് ആസൂത്രണ ബോർഡിന് സമർപ്പിക്കണം. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.

സംസ്ഥാന ആസൂത്രണ ബോർഡിലെ മെമ്പർമാർ, ഡിവിഷൻ ചീഫുമാർ, സാങ്കേതികവിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി ഓരോ മേഖല സംബന്ധിച്ചുള്ള അന്തിമ പഠനറിപോർട്ടുകൾ ബന്ധപ്പെട്ട ഗൈഡുമാരുടെ അംഗീകാരത്തോടെ ബോർഡ് പ്രസിദ്ധീകരിക്കും.

അപേക്ഷ

ആസൂത്രണബോർഡിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച്, റിസർച്ച് പ്രൊപ്പോസൽ, റെക്കമെന്റേഷൻ ലെറ്റർ, അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഇമെയിലായി അയക്കണം.

ഇ മെയിൽ ഐ ഡി: intershipspb 2026@gmail.com. അവസാന തീയതി ഈ മാസം 20. അഭിമുഖത്തീയതി പിന്നീട് അറിയിക്കും.

വിശദവിവരങ്ങൾക്ക് spb.kerala.gov.in സന്ദർശിക്കുക.

Content Highlights:
Kerala State Planning Board has invited applications for its Student Internship Programme for the 2026-27 academic year across 19 sectors. Postgraduate students and PhD scholars are eligible to apply with a monthly fellowship up to Rs 30,000. The application deadline is August 20.

---- facebook comment plugin here -----

Latest