Connect with us

Career Notification

മെഡിക്കൽ കോഴ്സുകൾ: ആദ്യ റൗണ്ട് രജിസ്‌ട്രേഷൻ ഇന്ന്

. നീറ്റ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കാണ് രജിസ്റ്റർ ചെയ്യാൻ അവസരം.

Published

|

Last Updated

എം ബി ബി എസ്/ ബി ഡി എസ്/ ബി എസ്‌സി നഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കൗൺസലിംഗിന്റെ ആദ്യ റൗണ്ട് രജിസ്‌ട്രേഷൻ ഇന്ന് തുടങ്ങും. നീറ്റ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കാണ് രജിസ്റ്റർ ചെയ്യാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് https://mcc.nic.in സന്ദർശിക്കുക.

രാജ്യത്തെ വിവിധ ഗവ. മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റ്, 20 എയിംസുകളിലെ മുഴുവൻ സീറ്റ്, പുതുച്ചേരി, കാരയ്ക്കൽ ജിപ്‌മെറുകളിലെ ഓപൺ സീറ്റ്, ബനാറസ് ഹിന്ദു സർവകലാശാലയിലെ മുഴുവൻ സീറ്റുകൾ, അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ ഓപൺ സീറ്റ്, ഡൽഹി – ഇന്ദ്രപ്രസ്ഥ സർവകലാശാലകളിലെ 15 ശതമാനം സീറ്റ്, ജാമിഅ മില്ലിയ സർവകലാശാലയിലെ ഡെന്റിസ്ട്രി ഓപൺ സീറ്റ്, ഇ എസ്‌ ഐ മെഡിക്കൽ കോളജുകളിലെ ഐ പി വാർഡ് സീറ്റുകൾ, ഡീംഡ് സർവകലാശാലകളിലെ മുഴുവൻ സീറ്റുകൾ എന്നിവ അഖിലേന്ത്യാ മെഡിക്കൽ കൗൺസലിംഗ് വഴിയാണ് നികത്തുന്നത്. എ എഫ് എം സി. എം ബി ബി എസ് സീറ്റുകൾക്കും എം സി സി രജിസ്‌ട്രേഷൻ ആവശ്യമാണ്.

ഓൺലൈൻ റിപോർട്ടിംഗ്

ഇത്തവണ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഓൺലൈൻ റിപോർട്ടിംഗ് ചെയ്യാൻ അവസരമുണ്ട്. ഒന്നാം റൗണ്ടിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് രണ്ട് വഴികളുണ്ട്. ലഭിച്ച അലോട്ട്മെന്റ് മതിയെങ്കിൽ ഫ്രീസ് ഓപ്ഷൻ നൽകണം. ഇവർ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ കോളജിൽ നേരിട്ടെത്തി പ്രവേശനം നേടണം. ആദ്യ ചോയ്‌സ് തന്നെ ലഭിച്ചവർക്കും ഫ്രീസ് ഓപ്ഷൻ മാത്രമേ നൽകാനാകൂ.

അലോട്ട്മെന്റിൽ തൃപ്തിയില്ലെങ്കിലും ഉയർന്ന ചോയ്‌സുകൾക്കായി അടുത്ത അലോട്ട്മെന്റിൽ പങ്കെടുക്കണമെങ്കിലും ഫ്ലോട്ട് ഓപ്ഷൻ നൽകണം. ഇവർ കോളജുകളിൽ നേരിട്ട് ചെല്ലേണ്ടതില്ല. അടുത്ത റൗണ്ടിൽ ഉയർന്ന ചോയ്‌സുകൾ ലഭിച്ചാൽ അതിലേക്ക് മാറണം. ഇല്ലെങ്കിൽ നിലവിലെ സീറ്റിൽ തുടരും. മൂന്നാം റൗണ്ട് പ്രൊവിഷനൽ അലോട്ട്മെന്റിന് ശേഷം കോളജിലെത്തി പ്രവേശനം നേടണം. ഫ്രീസ്, ഫ്ലോട്ട് ഓപ്ഷനുകൾ നൽകുന്നവരെല്ലാം രേഖകൾ അപ്‌ലോഡ് ചെയ്യണം.

ചോയ്‌സുകൾ നൽകുന്പോൾ ശ്രദ്ധിക്കുക

മൂന്ന് റെഗുലർ റൗണ്ടുകളും ഒരു സ്‌ട്രേ വേക്കൻസി റൗണ്ടുമായി ആകെ നാല് ഘട്ടങ്ങളായാണ് അഖിലേന്ത്യാ മെഡിക്കൽ കൗൺസലിംഗ്. സംസ്ഥാന കൗൺസലിംഗിൽ നിന്ന് വ്യത്യസ്തമായി ഓരോ റൗണ്ടിലും പുതിയതായി രജിസ്റ്റർ ചെയ്യാനും ചോയ്‌സുകൾ നൽകാനും സാധിക്കും. ആദ്യ റൗണ്ടിൽ രജിസ്റ്റർ ചെയ്ത് അലോട്ട്മെന്റ് ലഭിക്കാത്തവരും രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ നൽകിയവരും പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. പക്ഷേ, രണ്ടാം റൗണ്ടിൽ പുതിയ ചോയ്‌സുകൾ എല്ലാവരും നൽകണം.

കോളജുകൾ മനസ്സിലാക്കി ചോയ്‌സുകൾ ശ്രദ്ധയോടെ നൽകണം. കഴിഞ്ഞ തവണ 27,360 നീറ്റ് റാങ്കുള്ള വിദ്യാർഥിക്ക് വരെ ജനറൽ വിഭാഗത്തിൽ അഖിലേന്ത്യാ ക്വാട്ട പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇത്തവണ സ്വകാര്യമേഖലയിൽ ഉൾപ്പെടെ പതിനായിരത്തോളം സീറ്റുകൾ വർധിച്ചിട്ടുണ്ട്.

Content Highlights: Registration for the first round of All India NEET UG Counselling 2026 for MBBS, BDS, and BSc Nursing admissions begins today. Eligible candidates on the NEET rank list can register on mcc.nic.in. The process covers 15% All India Quota seats, central universities, AIIMS, and deemed universities.

---- facebook comment plugin here -----

Latest