Career Notification
എം ജിയിൽ പഠിക്കാം തൊഴിലധിഷ്ഠിത കോഴ്സുകൾ
മുതിർന്ന പൗരൻമാരെ പരിചരിക്കാം • വിദേശത്തും തൊഴിലവസരം
പ്രായമായവരുടെ ശാസ്ത്രീയ പരിചരണത്തിന് പരിശീലനം നേടിയവരുടെ ആവശ്യം ദിനംപ്രതി കൂടിവരികയാണ്. ഇതിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി സർക്കാർ രൂപവത്കരിച്ച വയോജന ക്ഷേമ വകുപ്പ് ഈ മേഖലകളിൽ പ്രൊഫഷനലുകളെ കണ്ടെത്തുന്നതിനായി മഹാത്മാഗാന്ധി സർവകലാശാലയുടെ യോഗ ആൻഡ് നാച്ചുറോപതി സെന്ററു (സി വൈ എൻ)മായി ചേർന്ന് തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം നേടുന്നവർക്ക് സ്വദേശത്തും വിദേശത്തും മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത്.
യോഗ, ജെറിയാട്രിക് കൗൺസലിംഗ്, നാച്ചുറോപ്പതി എന്നിവ പ്രധാന സ്‌പെഷ്യലൈസേഷനായി വരുന്ന ബിരുദാനന്തരബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
സ്‌കൂൾ, കോളജ് തലത്തിലും മെഡിക്കൽരംഗത്തും യോഗ, നാച്ചുറോപ്പതി വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമായിമാ റിയ സാഹചര്യത്തിൽ ഈ കോഴ്‌സുകൾക്ക് വിദേശത്തുൾപ്പെടെ തൊഴിലവസരങ്ങളുണ്ട്.
ഹൈബ്രിഡ് മോഡിലാണ് ക്ലാസ്സ്. ശനി, ഞായർ ദിവസങ്ങ ളിൽ ഓഫ്‌ലൈനായും മറ്റ് ദിവസങ്ങളിൽ ഓൺലൈനായുമാണ് ക്ലാസ്സ്.
എം എസ്‌സി (യോഗ ആൻഡ് ജെറിയാട്രിക് കൗൺസലിംഗ്)
സീറ്റ് 50, കാലാവധി: രണ്ട് വർഷം (നാല് സെമസ്റ്റർ), ഒരു സെമസ്റ്ററിൽ 90 വർക്കിംഗ് ദിവസങ്ങളുണ്ടാകും.
യോഗ്യത: യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. പ്രായപരിധിയില്ല. ശാരീരികക്ഷമതയുണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്: യോഗ്യതാപരി ക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഡിപ്ലോമ (യോഗ ആൻഡ് നാച്വറൽ ലിവിംഗ്)
30 സീറ്റ്. കാലാവധി: ഒരുവർഷം (രണ്ട് സെമസ്റ്റർ). ഒരു സെമസ്റ്ററിൽ 90 വർക്കിംഗ് ദിവസങ്ങളുണ്ടാകും.
യോഗ്യത: പ്ലസ്ടു വിജയം/തത്തുല്യം. പ്രായപരിധിയില്ല. ശാരീരികക്ഷമതയുണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പി ജി ഡിപ്ലോമ (യോഗ)
സീറ്റ് 30. കാലാവധി ഒരു വർഷം. ഒരു സെമസ്റ്ററിൽ 90 വർക്കിംഗ് ദിവസങ്ങളുണ്ടാകും.
യോഗ്യത: യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം വിജയിച്ചിരിക്കണം.
പ്രായപരിധിയില്ല. ശാരീരികക്ഷമതയുണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
രജിസ്‌ട്രേഷൻ ഫീസ്: 500 രൂപ (എല്ലാ കോഴ്‌സുകൾക്കും).
ആശുപത്രി, സ്കൂളുകൾ, ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിലായി യോഗ ടീച്ചർ, യോഗ ഇൻസ്ട്രക്ടർ, ന്വാചർ ക്യൂർ തെറാപ്പിസ്റ്റ് തുടങ്ങി ഒട്ടേറെ അവസരങ്ങളാണുള്ളത്.സംവരണം, കോഴ്സിന്റെ സിലബസ്, അപേക്ഷാസമർപ്പണം തുടങ്ങി വിശദവിവരങ്ങൾ വെബ്‌സൈറ്റിലുണ്ട്.
അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്.
കൂടുതൽ വിവരങ്ങൾ mgu.ac.in, cyn.mgu.ac.in സന്ദർശിക്കുക. വിവരങ്ങൾക്ക് ഫോൺ: 9786003794, 9497122390.
Content Highlights:
Mahatma Gandhi University launched vocational programs in yoga, geriatric counseling, and naturopathy in collaboration with the Senior Citizens Welfare Department. The courses are offered in a hybrid mode for postgraduates and diploma seekers. The final date for application submission is today.




