Connect with us

National

വിവാഹത്തിന് യുവതികള്‍ക്ക് എട്ട് ഗ്രാം തങ്കനാണയവും പട്ടുസാരിയും, ജെന്‍സികള്‍ക്ക് സൈക്കിള്‍; ജനകീയ പ്രഖ്യാപനങ്ങളുമായി ടിവികെ ബജറ്റ്

2036ഓടെ തമിഴ്നാടിനെ രാജ്യത്തെ വലിയ സാമ്പത്തിക ശക്തി ആക്കുമെന്ന് ധനമന്ത്രി

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി മാരി വില്‍സണ്‍ അവതരിപ്പിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാല്‍ വാഗ്ദാനങ്ങള്‍ പടിപടിയായി നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. സംസ്ഥാനത്തെ കട വിമുക്തമാക്കുക എന്ന് ലക്ഷ്യമിട്ടുള്ള ബജറ്റില്‍ നിരവധി ജനകീയ പ്രഖ്യാപനങ്ങള്‍ ഇടം പിടിച്ചു.

വിവാഹത്തിന് യുവതികള്‍ക്ക് എട്ട് ഗ്രാം തങ്കനാണയവും പട്ട് സാരിയും നല്‍കും. ഇതിനായി 812 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ജെന്‍സി വിദ്യാര്‍ഥികള്‍ക്ക് ബ്രാന്‍ഡഡ് സൈക്കിളും ഹെല്‍മറ്റും വാട്ടര്‍ ബോട്ടിലും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 5.32 ലക്ഷം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുക.

സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 139 കോടി ബജറ്റില്‍ വകയിരുത്തി. പൊതുവിദ്യാഭ്യാസത്തിന് 44,537 കോടി രൂപ, ഉന്നത വിദ്യാഭ്യസത്തിന് 8,393 കോടി രൂപ, യുവാക്കളുടെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് 1,051 കോടി രൂപ, സാമൂഹ്യ നീതിക്ക് 3,937 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്. 2036ഓടെ തമിഴ്നാടിനെ രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്.

എന്നാല്‍ മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന ധനമന്ത്രി മാരി വില്‍സന്റെ പ്രഖ്യാപനം കേരളത്തിന് ആശങ്ക ഉണ്ടാക്കുന്നതാണ്. കാവേരി നദീജല തര്‍ക്കത്തില്‍ അര്‍ഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും മേക്കേദാട്ട് അണക്കെട്ടിനെ എതിര്‍ക്കുമെന്നും ബജറ്റില്‍ പറയുന്നു.

Content Highlights: Tamil Nadu Finance Minister Mari Wilson presented the TVK government’s first full budget. The budget announced various popular schemes, including free bicycles for students and gold coins for brides. However, the proposal to raise the Mullaperiyar dam water level has raised concerns in Kerala.

 

---- facebook comment plugin here -----

Latest