Kasargod
കാസർകോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് കയറി; ഡ്രൈവറുടെ കയ്യിൽ ചുറ്റിയ പാമ്പിനെ സാഹസികമായി പുറത്തേക്ക് എറിഞ്ഞു
ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്കോ ഡ്രൈവർക്കോ കടിയേൽക്കാതിരുന്നതും വാഹനം അപകടത്തിൽപ്പെടാതെ നിർത്തിയിടാൻ സാധിച്ചതും ആശ്വാസമായി
കാസർകോട് | ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ (Auto Rickshaw) പാമ്പിനെ കണ്ടെത്തിയത് ഭീതി പടർത്തി. കാസർകോട് ചേവാറിലാണ് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ പിയൂഷിന്റെ കയ്യിലേക്ക് പാമ്പ് ചുറ്റിക്കയറിയത്. ഡ്രൈവർ പെട്ടെന്ന് കൈ കുടഞ്ഞ് പാമ്പിനെ പുറത്തേക്ക് എറിയുകയായിരുന്നു.
കൈ കുടഞ്ഞു എറിഞ്ഞെങ്കിലും പാമ്പ് ഓട്ടോറിക്ഷയുടെ അടിഭാഗത്തിലൂടെ വീണ്ടും വാഹനത്തിന് അകത്തേക്ക് കയറിപ്പറ്റി. തുടർന്ന് വാഹനം സുരക്ഷിതമായി നിർത്തി വനംവകുപ്പിന്റെ സ്നേക് റെസ്ക്യൂവറെ (Snake Rescuer) വിവരമറിയിക്കുകയായിരുന്നു. റെസ്ക്യൂവർ സ്ഥലത്തെത്തിയാണ് പാമ്പിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്.
നേരിയ വിഷമുള്ള കാട്ടുപാമ്പാണ് വാഹനത്തിൽ കയറിയതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്കോ ഡ്രൈവർക്കോ കടിയേൽക്കാതിരുന്നതും വാഹനം അപകടത്തിൽപ്പെടാതെ നിർത്തിയിടാൻ സാധിച്ചതും വലിയ ആശ്വാസമായി.
Content Highlights:
A snake entered a moving auto rickshaw in Kasaragod Chewar and wrapped around the driver’s hand. The driver shook off the snake, which re-entered under the vehicle. A snake rescuer safely removed it later, preventing injuries and any accident.



