Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവം; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവും പിഴയും
2025 ജനുവരി 28ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
അടൂര്‍| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും 60000 രൂപ പിഴയും. കര്‍ണാടക സ്വദേശി പാര്‍ത്ഥസാരഥി(48)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ജഡ്ജ് മഞ്ജിത്ത് ടി ശിക്ഷ വിധിച്ചത്. 2025 ജനുവരി 28ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
രാത്രി അതിജീവിതയുടെ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളം കോരാന്‍ വന്ന പ്രതി അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കീഴ്വയ്പൂര്‍ എസ് എച്ച് ഒ വിപിന്‍ ഗോപിനാഥ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് കേസില്‍ എസ് ഐ സതീഷ് ശേഖര്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ പി ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസന്‍ ഓഫീസര്‍ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി പിഴ തുക അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശമ നല്‍കി.
Content Highlights:
Adoor Fast Track Special Court sentenced 48-year-old Parthasarathy to six years of rigorous imprisonment and fined him Rs 60,000 for assaulting a minor. The incident happened in January 2025. The Keezhvaipur police investigated the case, and the court directed the fine to be given to the victim.





